1969 - മേയ് 10,11,12 തീയതികളില്‍ തിരുവനന്തപുരം വി.ജെ.റ്റി ഹാളിലാണ് ജോയിന്റ് കൗണ്‍സിലിന്റെ രൂപവല്‍കരണ സമ്മേളനം നടന്നത്
മനുഷ്യവര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യധാരയാണ് മനുഷ്യന്റെ സംഘംചേരല്‍ പ്രക്രിയ. ദീര്‍ഘമായ കാലഘട്ടങ്ങളില്‍ മനുഷ്യന്റെ സംഘംചേരല്‍ രീതികളില്‍ മൗലികമായ വ്യത്യാസങ്ങള്‍ നിരവധിയാണ്. ഓരോ കാലത്തും ഓരോ പ്രദേശത്തും ഓരോ ജനസമൂഹത്തിലും ഇത് വ്യത്യസ്തമായിരുന്നു എന്ന് ചരിത്രം സൂക്ഷ്മാംശത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ എപ്പോഴും എവിടെയും പൊതുവായുള്ള കുറെ ഘടകങ്ങള്‍ മനുഷ്യന്റെ ഒത്തുചേരല്‍ പ്രക്രിയയില്‍ ദര്‍ശിക്കുക എന്നതും ചരിത്ര പാഠം തന്നെ.
ഈ ഒത്തുചേരലിന് പില്ക്കാലത്ത് സംഭവിച്ച, അനന്തമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളില്‍ സവിശേഷമായ ഒന്നാണ് ഓരോ മേഖലയിലും പണിയെടുക്കുന്നവരില്‍ ഉണ്ടായ സംഘം ചേരല്‍. പിന്നെ അത് വളര്‍ന്ന് ലോകമാകെ പടര്‍ന്ന് അന്തര്‍ദേശീയതലത്തില്‍ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉണ്ടായി. കാലാന്തരത്തില്‍ അതിന് നൂതന തത്വശാസ്ത്രങ്ങളുടെ പിന്‍ബലവും ഉണ്ടായി. എഴുതപ്പെട്ട ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്നാണ് കാറല്‍ മാര്‍ക്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ ചരിത്രരചനയുടെ ഇന്ത്യന്‍ പിതാവായ ഡി.സി. കൊസാംബി (1907-1966) പറയുന്നത് 'അപഗ്രഥനാത്മകമായ രീതിയില്‍ ചരിത്രത്തെ വിശകലനം ചെയ്യുകയും ശാസ്ത്രത്തിന്റെ സഹായത്തോടെ ചരിത്രത്തെ മാറ്റി മറിക്കുകയും ചെയ്യുക എന്നതാണ് ചരിത്രത്തിന്റെ കടമ' എന്നാണ്. 1319 ല്‍ ബ്രിട്ടനിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കം ചരിത്രത്തിലെ ആദ്യത്തെ പണിമുടക്കമായി കണക്കാക്കപ്പെടുന്നു. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്തു. 1864 ല്‍ ഇന്റര്‍നാഷണല്‍ വര്ക്കിംഗ്മെന് സമ്മേളനം ലണ്ടന്‍ പട്ടണത്തില്‍ നടന്നു. ഇത് ആദ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഒത്തുചേരലായി മാറി. 1871 ലെ പാരീസ് കമ്മ്യൂണും ഫ്രഞ്ച് വിപ്ളവവും 1886 ലെ ചിക്കാഗോ സമരവും (മെയ് ദിനത്തിന് തുടക്കം ) 1917 ലെ റഷ്യന്‍ വിപ്ലവും ഒന്നും രണ്ടും മഹായുദ്ധങ്ങളും ചരിത്രത്തിലെ ഏറ്റവും വലിയ ഏടുകളാണ്.
1870 -ല്‍ ഇന്ത്യയില്‍ റെയില്‍വെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കം ചരിത്രത്തിന്റെ ഭാഗമാണ്. 1885 - ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടു. 1920- ല്‍ ആദ്യമായി ഒരു ട്രേഡ് യൂണിയന് സംഘടന ഉണ്ടായി- എ.ഐ.റ്റി. യു. സി. ലാലാലജ്പത്റായി ആയിരുന്നു ആദ്യപ്രസിഡന്റ്. 1928 - ല്‍ ജവഹര്‍ലാല്‍ നെഹ്റു എ.ഐ.റ്റി. യു.സി. പ്രസിഡന്റായി. തുടര്‍ന്നു വന്ന കാലഘട്ടങ്ങളില്‍ സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹവും ക്വിറ്റിന്ത്യാ സമരവും അടക്കമുള്ള നിരവധി സമരങ്ങള്‍ നടന്നു. ആയിരങ്ങള്‍ ജീവന്‍പോലും വെടിഞ്ഞ് സമരത്തില്‍ പങ്കെടുത്തു. 1947 ആഗസ്റ്റ് 15 -ന് ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം കിട്ടി. പക്ഷേ ഇന്ത്യ രണ്ടാകുന്ന വന്‍ദുരന്തവും അതോടൊപ്പം തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു.
ഇന്ത്യയില്‍ എന്ന്, എവിടെയാണ് സിവില്‍ സര്‍വ്വീസ് രൂപപ്പെട്ടത് എന്ന് കണ്ടെത്തല്‍ ദുഷ്കരമാണ്. 1722 - ല്‍ സിവില്‍ സര്‍വ്വീസിന്റെ ഒരു പ്രാഗ്രൂപം ഉണ്ടായി എന്ന് ഏകദേശം പറയാനാകും എന്നുമാത്രം. 1498 മേയ് മാസത്തില്‍ വാസ്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയത്, യുറോപ്യന്‍ ശക്തികളുടെ കടന്നു കയറ്റത്തിന് തുടക്കമായി. പോര്ട്ടുഗീസുകാര്ക്കെതിരായ പോരാട്ടത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ വീരേതിഹാസം രചിച്ചു. മാര്‍ത്താണ്ഡവര്‍മ്മ (1729-1758) തിരുവിതാംകൂര്‍ ഭരിക്കുമ്പോള്‍ സൈനികശക്തി വര്‍ദ്ധിച്ചു. 1741 ല്‍ ഡച്ചുകാരുടെ സൈനികമോഹത്തിനു തിരിച്ചടി നല്കി. കുളച്ചല്‍ യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്തി. ആദ്യമായി റവന്യൂ, ധനകാര്യം, നീതിന്യായം, പട്ടാളം എന്നീ വകുപ്പുകള്‍ ഉണ്ടാകുന്നത് 1729 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്. 1758 ല്‍ തിരുവിതാംകൂര്‍ ഉണ്ടായി. 1792 ല്‍ മലബാര്‍ ,ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ നിയന്ത്രണത്തിലായി. വടക്കന്‍ കേരളത്തില്‍ മയ്യഴിമാത്രം ഫ്രഞ്ചുകാരുടെ നിയന്ത്രണത്തില്‍ നിലനിന്നു. .......തുടർന്ന് വായിക്കുക
പങ്കാളിത്ത പെൻഷൻ പദ്ധതി പുനപ്പരിശോധനാ റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സഖാവ് ജയചന്ദ്രൻ കല്ലിംഗലിനു വേണ്ടി ഇന്ന് ഏറ്റുവാങ്ങി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർ ജോയിന്റ് കൗൺസിൽ ആസ്ഥാനത്തെത്തിയാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം റിപ്പോർട്ട് കൈമാറിയത്.കേരളത്തിലെ സർക്കാർ ജീവനക്കാർക്കുവേണ്ടി ജോയിന്റ് കൗൺസിൽ നടത്തിയ പോരാട്ടത്തിന്റെ വിജയ മുഹൂർത്തത്തിൽ ഒരു നിയോഗം പോലെ പങ്കാളിയായി. കേരളത്തിലെ ജീവനക്കാരുടെ അഭിമാനമായി ജോയിന്റ് കൗൺസിൽ
ശമ്പള പരിഷകരണത്തിനു വേണ്ടി അതിശ്ചിതകാല പണിമുടക്ക്
ശമ്പള പരിഷകരണത്തിനു വേണ്ടി അനിശ്ചിതകാല പണിമുടക്ക്
അഴിമതി വിമുക്ത സിവിൽ സർവ്വീസിനായി പദയാത്ര (55ദിവസം)
സിവിൽ സർവ്വീസ് പരിഷകരണ ജാഥ
ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് സൂചനാപണിമുടക്ക്
ഇടക്കാലാശ്വാസം കേന്ദ്ര നിരക്കിൽ നിന്നും വ്യത്യസ്തമായി അനുവദിക്കുന്നതിനായുള്ള പ്രക്ഷോഭം
പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിൽ കുടുംബ സംഗമം
ജീവനക്കാരുടെ അനുകൂലുങ്ങൾ കവർന്നെടുക്കുന്നതിനെതിരെ പ്രക്ഷോഭം
ആനുകൂല്യങ്ങൾ കവർന്നെടുത്ത തിനെതിരെ അനിശ്ചിതകാല പണിമുടക്ക്
ശമ്പള പരിഷ്കരണ റിപ്പോർട്ട് വൈകുന്നതിനെതിരെ പണി മുടക്കം
സിവിൽ സർവ്വീസ് പരിഷകരണ ജാഥ
കെ.ഷാനവാസ്ഖാൻ
എം.എസ്.സുഗൈദ കുമാരി
വി സി ജയപ്രകാശ്
നരേഷ്കുമാര്‍ കുന്നിയൂര്
ജയശ്ചന്ദ്രന്‍ കല്ലിംഗല്‍
കെ. മുകുന്ദന്
പി. എസ്. സന്തോഷ്കുമാര്‍
എസ്. സജീവ്
കെ. പി. ഗോപകുമാര്‍
ജെ ഹരിദാസ്
ബിന്ദു രാജൻ
ആർ രാജീവ് കുമാർ
രാകേഷ് മോഹൻ
ആർ. രമേഷ്
വി. വി. ഹാപ്പി
എം. എം. നജീം
എൻ. കൃഷ്ണകുമാർ
എം. സി. ഗംഗാധരൻ
എസ് പി സുമോദ്
നാരായണൻ കുഞ്ഞികണ്ണോത്ത്
എ ഗ്രേഷ്യസ്
ഡി. ബിനിൽ
പി. ഹരീന്ദ്രനാഥ്